Saturday 25 February 2017

മഴയെ സ്നേഹിച്ച മഞ്ഞുതുള്ളി.....

എനിക്ക് മഴയായിരുന്നു അവള്‍ പ്രണയത്തിന്റെ നനുത്ത സുഖമുള്ള മഴ....
ചായം പൂശിയ കോലങ്ങൾ...
നീ തേച്ചുപിടിപ്പിച്ച മുഖഛായങ്ങളുടെ കൂട്ടത്തിൽ എവിടെയെങ്കിലും പ്രാണനായി കേഴുന്ന ഒരു കോമാളിയുടെ വേഷം നീ കണ്ടിരുന്നുവോ...
വിരലുകളാൽ മുദ്രകൾ തീർത്തും, മുഖങ്ങളിൽ മാറിമറിയുന്ന ലാസ്യഭാവങ്ങളാലും നീ നൽകിയ പ്രണയത്തിന്റെ ഭാവം
 പറയാതെ പറഞ്ഞും, കേൾക്കാതെ കേട്ടും, നീ എന്ന പ്രണയത്തെ ഞാൻ എന്റെ പ്രാണനെന്നപോലെ ഹൃദയത്തിൽ ചേർത്തുവെച്ചു,
പ്രണയമെന്ന നീ ഒരു മഴയായി പെയ്തൊഴിയുമ്പോൾ നിന്നെ എന്റെ കൈ കുന്പളിൽ ഒതിക്കി ഞാൻ താലോലിക്കുമായിരുന്നു എന്നിട്ടും നീ ഒന്നും പറയാതെ...
നിന്റെ കാൽ ചിലങ്കകൾ തൻ മണിനാദം തെന്നി വീശുന്ന കാറ്റിന്റെ കൂടെ ചിന്നി ചിതറി വീഴുന്ന മഴത്തുള്ളികളെപോലെ എന്റെ ഹൃദയത്തിൻ നോന്പരമായി തേങ്ങിയപ്പോളും .. ചിന്നിച്ചിതറിയ എന്റെ സ്വപ്നങ്ങൾ മഴയ്ക്കു മുൻപേ ആകാശങ്ങളിൽ ഇരുണ്ടുകൂടിയ മേഘങ്ങളെ പോലെ എങ്ങോട്ടെന്നില്ലാതെ കാറ്റിനോടൊപ്പം സഞ്ചരിച്ചപ്പോളും ഞാൻ നിന്നെ പ്രാണനു തുല്യം പ്രണയിച്ചു.
നിന്റെ പദസരങ്ങൾക്കും നിന്റെ നട്ട്യാ മുദ്രകൾക്കുമുണ്ടാകും നമ്മുടെ കഥകൾ ചൊല്ലാൻ. നീ പ്രണയത്തിൽ തീർത്തുതന്ന നീർമതള തണലിൽ നിന്റെ സ്വപ്ങ്ങളെ ചാരി ഒരു വെയിൽതുന്പിയെന്നോണം പ്രാണനായ് കെഴുന്പോളും നിന്റെ അടങ്ങാത്ത മോഹങ്ങളേ നീ കര സ്പര്ശങ്ങളായി എന്റെ ശരീരങ്ങളിൽ കോറിയിടുന്പോളും ഞാൻ അറിഞ്ഞിരുന്നില്ല്ല നീ എന്നെ ഓർമ്മകളുടെ നിഘൂടതിയിലേക്കു വലിച്ചെറിയുമെന്നു.
നിന്റെ പാദസ്വരങ്ങളുടെ കിളികൊഞ്ചലുകൾ ഒരു മധുരനൊന്പരകാറ്റായി എന്റെ ഹൃദയത്തിൽ നിന്നും അകലുന്നത് അറിയാതെ നിന്റെ ഇഷ്ടങ്ങളെ ഇരുകൈകളാൽ കോരിയെടുത്തു ഞാൻ എന്നിലേക്ക്‌ അടക്കിപിടിച്ചു.
അവസാനം ഓർമ്മകളുടെ ഭാണ്ഡം സമ്മാനിച്ച് നീ പോകുന്നത് നിനക്കണ്ണുകളോടെ ഞാൻ അറിഞ്ഞപ്പോളും നിന്റെ പ്രണയത്തിന്റെ മുഖംമൂടിയിലെ ചായങ്ങളെയും ഞാൻ പ്രണയിച്ചു.
എന്തിനാണു നീ എന്നെ സ്നേഹിച്ചത്, എന്തിനാണ് നീ എന്നെ സ്വപ്നങ്ങൾ കാണാൻ പിടിപ്പിച്ചത് പറയാൻ മറന്ന ചോദ്യങ്ങളും ഉത്തരങ്ങളും മനസ്സിൽ ബാക്കിവെച്ചു എന്തിനാണ് നീ അകലുന്നത്, ആർക്കുവേണ്ടിയാണ് എന്നെ തനിച്ചാക്കി പോകുന്നത് എന്ന് പോലും അറിയാതെ ഞാൻ എന്റെ മനസിന്റെ ശൂന്യതതയിലേക്കു തളന്നിരുന്നു.
പ്രത്യാശയുടെ പൊൻപുലരി നൽകി എനിക്കായ് മീട്ടിയ ശ്രുതികൾ കോർത്തെടുക്കുന്പോൾ അവളുടെ മുഖചായങ്ങൾക്കു പിന്നിലെ ഒരുപിടി മുഖംമൂടിയണിഞ്ഞ കവചങ്ങൾ ഞാൻ അറിയാതെപോയി...
ഇരുട്ടിന്റെ മറവിൽ കൂട്ടിയിട്ട ചായങ്ങൾക്കിടയില്ലേക് എന്നെ വലിച്ചെറിഞ്ഞു അവൾ യാത്ര തുടർന്നു. പിന്നെയും ചായങ്ങളുടെയും മുദ്രകളുടെയും പ്രണയലാസ്യഭാവങ്ങളിലേക്കു.
ഇനിയെതു ജന്മ ജന്മത്തരങ്ങളിൽ കാണുമെന്നുപോലും പറയാതെ... കാത്തുനില്കാതെ ഇരുട്ടിന്റെ മറവിലേക്കു നിലാവ് മറയുന്നത് പോലെ അവൾ യാത്ര പോലും പറയാതെ...
ആടിത്തിമിർത്ത ആട്ടങ്ങളിൽ എന്റെ നീറുന്ന തേങ്ങലുകൾ നീ കേൾക്കാതെ പോകുന്പോൾ, എന്റെ പ്രണയത്തിന്റെ നൊന്പരക്കോലങ്ങൾ പ്രാണവേദനയാൽ തുടിച്ചുകൊണ്ടേയിരുന്നു നിനക്കായ്.
വസന്തവും ഗ്രീഷ്മവും കാലമെത്ര കടന്നാലും ഇഷ്ട്ടമാന്നെന്നു നീയാദ്യം പറഞ്ഞനാൾ എന്റെ നേഞ്ചോടുരുമ്മി എന്റെ മാറിലേക്ക് തലചായ്ച്ചു നിന്നനേരം വസന്തങ്ങളുടെ ഗൃതുക്കൾ നൃത്തംമാടുന്ന പൂക്കളെപോലെ ഇളം കാറ്റിന്റെ നേർത്ത ചലനങ്ങളാൽ നിന്റെ മുടിയിഴകൾ എന്റെ മുഖത്തു ഒരു മയിൽ‌പീലി കണക്കെ ഇതളുകളായി പടർന്നപ്പോൾ നിന്നിലെ ഗന്ധം എന്റെ സിരകളെ തൊട്ടുണർത്തിയതും ഞാൻ ഇന്നും അറിയുന്നു..
ഒരിക്കൽ നഷ്ടബോധം നിന്നെ തേടി അടുക്കുന്പോൾ, ഇരുട്ടിന്റെ മറവിലേക്കു നീ വലിച്ചെറിഞ്ഞ മുഖങ്ങളോരോന്നും നീ എന്ന നിഴലിനെ നോക്കി ഇരുണ്ട ആകാശത്തെ കീറിമുറിച്ചു മിന്നിമറയുന്ന ഇടി മിന്നൽ പിണരുകൾ പോലെ ആർത്തട്ടഹസിക്കും ആ മുഖങ്ങളിലെവിടേയും നീ തിരയുന്ന ഈ പാതിമഞ്ഞ മുഖം ഉണ്ടാകില്ല...
നീ ആടിത്തീർത്ത വേഷങ്ങൾ ഓരോന്നും ഇതളുകൾ കൊഴിഞ്ഞ പുഷ്പങ്ങളെപോലെ വാടിയുതിർന്നു വീണാലും,
നിന്റെ കണ്ണുനീരിന്റെ അശ്രുകണങ്ങൾ പൊട്ടിച്ചിതറിയ ചിലങ്കതൻ മണികളെ പോലെ തെന്നിത്തെറിച്ചു നിന്റെ മുഖച്ഛായങ്ങളിലൂടെ ഒലിച്ചിറങ്ങി ഭൂമിയിൽ നിഴൽ കോലങ്ങളായി നൃത്തമാടിയാലും,
നീ എന്ന രൂപം വർണ്ണങ്ങൾ ഇല്ലാതെ അന്ധകാരത്തിന്റെ നോവിലേക്ക് തിരിഞ്ഞു നടന്നകലുന്പോൾ,
ഇരുട്ടിന്റെ മറവിയിലേക്കു നീ വലിച്ചെറിഞ്ഞ ചായകൂട്ടുങ്ങൾക്കിടയിൽ പാതിമാഞ്ഞ മുഖവുമായി നിന്നരികിലേക്കായി ഓടിയെത്താൻ നിന്റെ പ്രാണനായി ഞാൻ ഉണ്ടാകും...
റാന്തൽ വിളക്കിന്റെ ഇരുണ്ട വെളിച്ചത്തിൽ നിനക്കായ് കരുതിയ നിന്റെ ചിലങ്കകൾക്കൊപ്പം. നിന്റെ മുഖഛായങ്ങളുടെ നിറക്കൂട്ടുമായി.

oru thanks parayathe poyalserikathilla.... ente. 
മഞ്ഞുതുള്ളി..

Wednesday 9 November 2016

എന്നിലെ......

എരിഞ്ഞടങ്ങിയ എത്രയോ തിരിനാളങ്ങളെ ഓർത്ത് ദുഖിച്ചിരുന്ന എന്നെ വെളിച്ചത്തിലേക്ക് കൈപിടിച്ച്ചുയർത്തുകയാണ് നീ.എന്നിലെ പാപത്തിന്റെ കരിന്തിരികൾ ആ വെളിച്ചത്തിൽ അലിഞ്ഞു തീരട്ടെ

Tuesday 14 April 2015

ഇന്ന് വിഷു.



ഇന്ന് വിഷു.
                
            

                 കേരളത്തിലെ കാർഷികോത്സവമാണ് വിഷു .  സമ്പല്‍‌മൃദ്ധിയുടേയും ഐശ്വര്യത്തിന്‍‌റ്റെയും വിഷു...
മണ്ണിന്റെ, വിയര്പ്പിന്റെ, അദ്ധ്വാനത്തിന്റെ വിഷു......
കൃഷിയുടെ, വിളവെടുപ്പിന്റെ ഓര്മ്മകലുണര്ത്തുന്ന വിഷു....
മലയാളിയ്ക്ക് ആഘോഷിക്കാനുള്ള  ഒരു ദിവസം
 കൂടിഎന്തിനും ഏതിനുമൊക്കെ മലയാളിയ്ക്ക് 
ആഘോഷമാണല്ലോ, അത് ഓണമായാലും വേണ്ടില്ല വിഷുവുമായാലും വേണ്ടില്ല,ഹര്ത്താലായാലും വേണ്ടില്ല ആരെങ്കിലും മരിച്ചിട്ട് ഒഴിവു കിട്ടിയതായാലും വേണ്ടില്ല ഉടനെ ആഘോഷം തുടങ്ങുകയായി.
                                        
 നിത്യജീവിതത്തില്ആഘോഷം എന്ന വാക്ക് നിയോലിബറിലസത്തിന്റെ തേര്‍‌വാഴ്ച്ചക്കിടയില്ഞെരിഞ്ഞു പോയതുകൊണ്ടാകാം മലയാളി ഒരവസരം കിട്ടിയാല്ഉടനെ ആഘോഷിക്കാനൊരുങ്ങുന്നത്

ഇന്ന്..

എല്ലാം കച്ചവടമാക്കുന്ന നമുക്ക് കൊന്നപ്പൂക്കള് പ്ലാസ്റ്റിക് ബാഗുകളിലാക്കി വില്ക്കാന് ഒരു ആഘോഷം കൂടി....കണിവെള്ളരിയും, കോടിയും, കൊന്നയും, കണ്ണനും, കണ്ണാടിയും എല്ലാം ഒരൊറ്റ ബാഗില് കിട്ടിയാല് നമുക്ക് സന്തോഷം..... വിഷുവിനെങ്കിലും നമുക്ക് കൃഷിയേയും കര്ഷകനേയും ഒന്നോര്ക്കാന് ശ്രമിക്കാമല്ലേ..




                 ഏതു ധൂസര
സങ്കല്പ്പങ്ങളില് വളര്ന്നാലും,
ഏതു യന്ത്രവത്ക്രിത ലോകത്തില് പുലര്ന്നാലും,
മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിന് വെളിച്ചവും,
മണവും, മമതയും, ഇത്തിരി കൊന്നപ്പൂവു



- വൈലോപ്പിള്ളി ശ്രീധരമേനോന്








Saturday 28 March 2015

ഒരു ജന്മംകൊണ്ട്

ഒരു ജന്മംകൊണ്ട്

എന്താണ് നിധി?
ഓര്‍മകളാണ്, സൌഹൃദങ്ങളാണ്.
അത് കൈമോശം വരാതെ സൂക്ഷിക്കുക.
എന്താണ് സന്തോഷം?
 മനസ്സിന്‍റെ സമാധാനം.
ചുറ്റുപാടിലെക്കുള്ള ഇഴുകിച്ചേരല്‍.
തന്നെ മറ്റുള്ളവരിലേക്ക്
ഇടകലര്‍ത്തല്‍.
എന്താണ് യുവത്വം?
എന്നും പുതിയത് പഠിക്കുക.
ലോകത്തെ അറിയുക,
സ്വയം ലോകത്തെ അറിയിക്കുക
 എന്താണ്‌ ജീവിത വിജയം?
എന്‍റെ മരണത്തില്‍്
ലോകം മുഴുവനും കരയുക.
പിന്നെ, ഇവരുടെ ഹൃദയത്തിലിങ്ങനെ
മായാത്ത ഓര്‍മയായി ജീവിക്കുക                      

Wednesday 25 March 2015

വ്യക്തിത്വം....

ഓരോ മനുഷ്യനും ഒഴുകി നടക്കും,
മെഴുകുരുകിയതുപോല്‍ ആദ്യമാദ്യം.
ഓരോ പാത്രങ്ങളില്‍ ചെന്നിരിക്കെ,
അതിന്‍ രൂപമായിടും.
ഒടുവില്‍, ഒരു പ്രായമെത്തുമ്പോള്‍
അവന്‍ മെഴുകാവാന്‍ തുടങ്ങുന്നു.
കണ്ടറിഞ്ഞതില്‍ നിന്ന്
ഒരു രൂപം കൈക്കൊള്ളവേ,
വീണ്ടും അറ്റവും വടിവും ക്രമീകരിച്ച്
രൂപം തന്‍റേതു മാത്രമാക്കുന്നു.
സ്വന്തം വ്യക്തിത്വമെന്നൊരു
രൂപമാര്‍ജിക്കുന്നു.
ചിലര്‍,
നല്ലത് വേണമെന്ന് ശഠിക്...

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍...ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍എന്തിന് നീയെന്നെ വിട്ടകന്നു..എവിടെയോ പോയ് മറഞ്ഞു...

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍എന്തിന് നീയെന്നെ വിട്ടയച്ചുഅകലാന്‍ അനുവദിച്ചുഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..സ്നേഹിച്ചിരുന്നെങ്കില്‍..

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍,എല്ലാം സഹിച്ചു നീ എന്തെ ദൂരെമാറി അകന്നു നിന്നു,മൌനമായ്‌ മാറി അകന്നു നിന്നു..

ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍,എല്ലാമറിഞ്ഞ നീ എന്തെ എന്നെ മാടിവിളിച്ചില്ല,ഒരിക്കലും അരുതേ എന്ന് പറഞ്ഞില്ല,ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍,സ്നേഹിച്ചിരുന്നെങ്കില്‍…

അരുതേ എന്നൊരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ഞാന്‍ അകലാതിരുന്നേനെ,ഒരുനാളും അകലാതിരുന്നേനെ…നിന്‍ അരികില്‍ തല ചായ്ച്ചുറങ്ങിയേനെ,ആ മാറിന്‍ ചൂടേറ്റു ഉണര്ന്നേനെ,ആ ഹൃദയത്തിന്‍ സ്പന്ദനമായി മാറിയേനെ….

ഞാന്‍ അരുതേ എന്ന് പറഞ്ഞില്ല എങ്കിലും,എന്തേ അരികില്‍ നീ വന്നില്ല..മടിയില്‍ തല ചായ്ച്ചുരങ്ങീല,എന്‍ മാറിന്‍ ചൂടേറ്റു ഉണര്‍ന്നീല്ല,എന്‍ ഹൃദയത്തിന്‍ സ്പന്ദനമായ്‌ മാറിയില്ല,നീ ഒരിക്കലും സ്പന്ദനമായ്‌ മാറിയില്ല..ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍,സ്നേഹിച്ചിരുന്നെങ്കില്‍…

സ്വന്തം സ്വപ്നമായി മാറും വിധിയുടെ,കളിയരങ്ങല്ലേ ജീവിതം..അന്ന് ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി,അറിയാതെ ഞാന്‍ ഇന്നോര്‍ത്തുപോയി…നിനക്കായ് തോഴാ പുനര്‍ജനിക്കാം,ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം …

സ്വന്തം സ്വപ്നമായി മാറും വിധിയുടെകളിയരങ്ങല്ലേ ജീവിതം..അന്ന് ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി,അറിയാതെ ഞാന്‍ ഇന്നോര്‍ത്തുപോയി…നിനക്കായ്‌ തോഴീ പുനര്‍ജനിക്കാം,ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം…